കുഭം കഴിഞ്ഞ് മീനം പാതി പിന്നിടു കളിച്ചും ചിരിച്ചും മ്പോഴാണ് അവധിക്കാലം തുടങ്ങുക. പകലുകളെന്നപോലെ രാത്രികളും ചൂടാർന്നവ. ചൂടിനെയകറ്റാൻ ആകെക്കൂടിയുള്ളത് കവുങ്ങിൻപാള കൊണ്ടുള്ള വിശറിമാത്രം. നിലത്തിട്ട തഴപ്പായയിൽ വിരിപ്പുപോലുമില്ലാതെ ഉറങ്ങാൻ കിടക്കുമ്പോൾ വലം കയ്യിൽ പാളവിശറി. അതെപ്പോഴാണ് വീഴുകയെ ന്നറിയില്ല. അതിനെത്രയോ മുൻപ് മണ്ണെണ്ണവിളക് കെട്ടിരിക്കും.
അവധിക്കാലത്ത് കുട്ടികളെത്തേടി ആദ്യമെത്തുന്ന പൂരോത്സവം കൈകളിൽ കുപ്പിവളകളിടുന്നവരുടേതാണ്. ആൺകുട്ടി കൾ വെറുംകാഴചക്കാർ. അവരുടെ മുന്നിൽ മുരിക്കിൻപൂവും എരിയ്ക്കിൻപൂവും കട്ടപ്പൂവും അതിരാണിപ്പൂവും പാലപ്പൂവും ചെമ്പകപ്പൂവും വയറപ്പൂവും എരിഞ്ഞിപ്പൂവും മുല്ലപ്പൂവും കൈതപ്പൂവും ആലോത്തിൻപൂവും കിളിതി ന്നിപ്പൂവുമൊക്കെ വിരിഞ്ഞു നിൽക്കും. അവ ഇറുത്തെടുക്കാൻ പൂക്കുരിയ ഓലസഞ്ചികളു മായി പെൺകുട്ടികളിറങ്ങും.


