ഭിന്നശേഷിക്കുട്ടികളുടെ സര്‍വകലാശാല ഡിഫറൻറ് ആര്‍ട്സ് സെന്റര്‍

Author: Krishna Kumar V S

സംഗീതത്തിന് ബീഥോവന്‍ ബംഗ്ലാവ്, നൃത്തത്തിന് ജലിയോ മഹല്‍, ചിത്രകലയ്ക്ക് ആഞ്ചലോസ് ആര്‍‍ട്രീ ആന്റ് ആര്‍‍ക്കേഡ്, അഭിനയത്തിന് ഇന്ത്യാ ഫോര്‍‍ട്ട്, തത്സമയ സിനിമ നിർമ്മാണത്തിന് കാമെല്ലെ കാസ്‌കേഡ്, ഇന്ദ്രജാലാവതരണത്തിന് വണ്ടര്‍ വിംഗ്സ്.. വേദികള്‍ അനവധി.. ഇതിനു പുറമെ ഭിന്നശേഷിക്കുട്ടികള്‍‍ക്ക് കളിച്ചുരസിച്ചുല്ലസിക്കാന്‍ ഭിന്നശേഷി സൗഹൃദ പാര്‍‍ക്കും ഡിഫറന്റ് തോട്ട്‌സ് സെന്റര്‍ എന്ന കൗണ്‍സലിംഗ് സെന്ററും. ഗോപിനാഥ് മുതുകാടിന്റെയും നേതൃത്വത്തിൽ കഴക്കൂട്ടത്ത് പ്രവര്‍‍ത്തിക്കുന്ന മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കുട്ടികള്‍‍ക്കായി ഒരുക്കിയിരി ക്കുന്ന ഡിഫറന്റ് ആർട്‌സ് സെന്ററിലെ വിശേഷങ്ങളാണിവ.