ഭൂമി കരയുന്നു

Author: Kavalam Narayanpanicker

ഭൂമി കരയുന്നു ഭൂതമൊരു ഭാരം ഭാവിയോ ഭീകരം വർത്തമാനം പരമദാരുണം ദുസ്സഹം! സർവ്വം സഹിപ്പളവു മുർവ്വരതയൊഴിയാതെ യഴിയാത്ത യൗവനരഹസ്യമുറവെച്ചതാം പുനിത സൗഭാഗ്യവതി പൂർവ്വനിധി വരജനനി മറവിയിൽ മയങ്ങും കനൽത്തരികൾ സ്മരണയിൽ കാട്ടുതീയായി പടരുകയാലല്ലി വെമ്പുന്നു വിരളുന്നു വിളറുന്നു; മറ്റുളള ജീവികളെ വെറ്റിയടയാനുറ്റ മർത്ത്യന്റെ ഗതകാലബാധ്യതകളേൽക്കയാൽ വരുതിക്കുനിർത്തുമിവ ഒറ്റകൈയായുഴറി കത്തുന്ന കച്ചിത്തുറുവായി മാറിയോ പേക്കാറ്റടിക്കവേ പേടിയുടെ പാച്ചിലിൽ ചിതറുന്നു മോങ്ങുന്നു. കനിവിന്റെ തുള്ളി മഴചാറും ജന്തുവർഗ്ഗം വിഷം തുപ്പിയങ്ങിങ്ങാഞ്ഞു മുഹൂർത്തം കൊതിക്കുന്നു, വാവിട്ടു ഭൂമി കരയുന്നു. കത്തിക്കഴിയാത്ത കച്ചിത്തുടരു കെടുത്താനറിയാതെ യെണ്ണപകർന്നു രസിക്കും യുഗധർമ്മ മെന്നുനണ്ണും ഭൂരിപക്ഷരതി തുള്ളിത്തിമർക്കുന്നു, ഖാണ്ഡവമദ്ധ്യത്തിൽ വെന്തുരുകിക്കൊണ്ടു തണുവെഴും മാളം തിരക്കി യിഴഞ്ഞു നടക്കുന്നിതപരാധമറിയാത്ത മർത്ത്യമനസ്സുകൾ. ഞാനൊരു നല്ലതു ചെയ്യുകിൽ മറ്റവനായതു തീയ്യത്, ഞാനാര്, ഞാൻ ചെയ്തതാണു നന്നെന്നു വിധിക്കാൻ? കനക്കും വിധിച്ചുമടേറ്റിനടക്കുന്ന നല്ലവർ കാലുവഴുതിച്ചതിപെട്ടു വീഴും പുരാതനമാമീത്തറവാട്ടിലാരുണ്ടു നിധിയുടെ കാരായ്മയേൽക്കുവാൻ!