ഒ.എൻ.വി കുറുപ്പുമായി എനിക്കുള്ള ആത്മബന്ധത്തിന് അനേകം വർഷങ്ങളുടെ പഴക്കമുണ്ട്. അത് അദ്ദേഹത്തിന്റെ ജീവിതാവസാനം വരെ തുടർന്നു. ഒരുപാട് സാംസ്കാരിക സദസുകളിൽ ഞങ്ങൾ ഒന്നിച്ചു പങ്കെടുത്തു, ഒത്തിരിവട്ടം പല യാത്രകളിൽ ഞങ്ങൾ ഒന്നിച്ചു. ജന്മാന്തര ബന്ധമുള്ള സഹോരനോടെന്നപോലെ എന്നോട് അദ്ദേഹം ഇടപെട്ടു. വയലാർ രാമവർമ്മ ട്രസ്റ്റിൽ ഞങ്ങൾ ഒന്നിച്ചു ദീർഘകാലം പ്രവർത്തിക്കുകയും, അതിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് ഭാവനാത്മകമായി ഇടപെടുകയും ചെയ്തു.


