
Swaram Festival Edition Published – May 2024
July 13, 2024ആദ്യ കാലങ്ങളിൽ ഒ.എൻ.വി സാർ റെകോർഡിങ്ങിന് അടുത്ത് ഉണ്ടാകുമായിരുന്നു. വാക്കുകളുടെ അർത്ഥം നന്നായി പറഞ്ഞുതന്നും, പാട്ടിനപ്പുറത്തെ കാര്യങ്ങൾ സംസാരിച്ചും എത്രയോ സന്ദർഭങ്ങൾ ഞങ്ങൾ ഒരുമിച്ച് ഇരുന്നിട്ടുണ്ട്. മലയാളത്തിനു ഒട്ടേറെ നല്ല ഗാനങ്ങൾ എഴുതിത്തന്ന മഹാകവിയാണ് ഒ.എൻ.വി. ജീവിതാവസാനം വരെ കർമ്മരംഗത്ത് സജീവമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒ.എൻ.വിയെക്കുറിച്ച് ഒരു സുവനീർ യു.കെ. മലയാളി സമൂഹത്തിന് ലഭിക്കുന്നു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഈ സംരംഭത്തിന് ജഗദീശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.





